അഫ്രീദി ട്വന്റി-20 നായകസ്ഥാനമൊഴിഞ്ഞു

Sunday 3 April 2016 7:01 pm IST

ദുബായ്: ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്‍ ട്വന്റി-20 ക്രിക്കറ്റ് ടീം നായകസ്ഥാനമൊഴിഞ്ഞു. നേരത്തെ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍നിന്നു വിരമിച്ച അഫ്രീദി ട്വന്റി-20യില്‍ തുടര്‍ന്നും കളിക്കുമെന്നും വ്യക്തമാക്കി. രാജ്യത്തിനായി തനിക്ക് ആവും വിധം കളിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും വിരമിക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അഫ്രീദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.