ആലപ്പുഴ: പ്രോഗ്രസീവ് ഫോറം ജില്ലാ കണ്‍വന്‍ഷനും സെമിനാറും ഒമ്പതിന് ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടയന്മുറി സ്മാരക ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സെമിനാര്‍. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ടാണ് സെമിനാര്‍. 75 ശതമാനം കേന്ദ്രസഹായവും 25 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമായി കുട്ടനാട് പാക്കേജ് നടപ്പാക്കാനായിരുന്നു ലക്ഷ്യമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ് കൂടുതലായി ചെലവഴിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രവിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാക്കേജുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച പണം വകമാറ്റിയതുവഴി കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായതായും ഭാരവാഹികള്‍ പറഞ്ഞു. പ്രോഗ്രസീവ് ഫോറം ദക്ഷിണമേഖലാ പ്രസിഡന്റ് പ്രഫ. ജി. വാസുദേവന്‍, സദാനന്ദന്, വി. പ്രസേനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: