ബസുകള്‍ സമയബന്ധിതമായി സര്‍വീസ് നടത്തണം

Sunday 3 April 2016 9:50 pm IST

  കല്‍പ്പറ്റ : ജില്ലയിലെ വിവിധ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സമയബന്ധിതമായി ഷെഡ്യൂള്‍ ചെയ്ത് സര്‍വീസ് നടത്തേണ്ടതെന്ന് ജില്ലാ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമയക്രമത്തിലോ മറ്റോ പ്രശ്‌നമുള്ള റൂട്ടുകളില്‍ പ്രത്യേകിച്ചും മാനന്തവാടി-ബത്തേരി റൂട്ടില്‍ പ്രശ്‌നമുണ്ടെങ്കില്‍ അവ രമ്യമായി പരിഹരിക്കണം. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം നിലവില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പോള്‍ ചെറുകാട്ടൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. പൗലോസ്, ബേബി കൂനങ്കി, പി.ആര്‍. ഗോപാലന്‍, സ്വപ്‌ന ജില്‍സ്, ജയന്‍ പോള്‍, പീറ്റര്‍ വാളാട്, പി.വി. ബാലകൃഷ്ണന്‍, സി.പി.മാധവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.