ഇരിട്ടി : ഏഴു വയസ്സുകാരന് പുഴയില്‍ വീണ് മുങ്ങിമരിച്ചു. കോളിക്കടവ് തെങ്ങോലയില്‍ കണിയാര് ഓലിക്കല്‍ ആന്റോ-മേരി ദമ്പതികളുടെ മകന് അമല്‍ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള പുഴയില്‍ സഹോദരിക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ വീണതാണെന്നു സംശയിക്കുന്നു. പുഴയില്‍ വീണകുട്ടിയെ നാട്ടുകാര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂവക്കുന്നില്‍ താമസിക്കുന്ന കുട്ടി മാതാവിന്റെ വീടായ തെങ്ങോലയില്‍ വന്നപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കോളിക്കടവ് ഡോണ്‍ബോസ്കോ സ്കൂള്‍ രണ്ടാംതരം വിദ്യാര്‍ഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹോദരി : ആന്‍ മറിയ. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: