ഭഗവത് ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി

Sunday 3 April 2016 10:11 pm IST

കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത് ഗീതാജ്ഞാനയജ്ഞത്തിന് തുടക്കമായി. ഇന്ന് മുതല്‍ 9 വരെയാണ് യജ്ഞം നടക്കുക. ഇന്നലെ സ്വീകരണ ഘോഷയാത്ര, കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടന്നു. സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, സ്വാമി വേദാനന്ദ സരസ്വതി, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, സ്വാമിനി ജ്ഞാനാഭനിഷ്ഠ, സ്വാമിനി ഗൗരീശാനന്ദ, സ്വാമി നിജാനന്ദ സരസ്വതി, സ്വാമി വിശ്വരൂപാനന്ദ, സ്വാമി ദര്‍ശനാനന്ദജി എന്നിവരാണ് യജ്ഞാചാര്യന്‍മാര്‍. വൈകുന്നേരം സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സന്യാസിവര്യന്മാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സ്വാമി വിശുദ്ധാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി. സ്വാമി വേദാനന്ദ സരസ്വതി ധ്വജാരോഹണം നടത്തി. കെ.കെ.നാരായണന്റെ അധ്യക്ഷതയില്‍ പത്മശ്രീ അവാര്‍ഡ് ജേതാവും ഗാന്ധി സ്മാരകനിധി അഖിലേന്ത്യാ ചെയര്‍മാനുമായ പി.ഗോപിനാഥന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാമിനി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍.പത്മനാഭന്‍, എം.പി.ബാലന്‍ മാസ്റ്റര്‍, രവീന്ദ്രനാഥ് ചേലേരി, പി.പി.അച്ചുതാനന്ദന്‍, എ.എം.രാമകൃഷ്ണന്‍, എ.കെ.ബേബി സുനാഗര്‍, സുരേഷ് ബാബു, റിജേഷ്, ഒ.ദാമോദരന്‍, സിപിഎം കുറ്റിയാട്ടൂര്‍, കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും കെ.വി.നാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, 5 ന് രാവിലെ വിദ്യാഗോപാലമന്ത്രഹോമം, 6 ന് ധന്വന്തരീ ഹവനം, 7 മ് മൃത്യുഞ്ജയഹോമം, 8 ന് സുദര്‍ശനഹോമം, 9 ന് മഹാലക്ഷ്മി ഹവനം, 10 ന് ഗണപതിഹവനം, വിഷ്ണു സഹസ്രനാമം, സമ്പൂര്‍ണ്ണ ഗീതാമന്ത്രജപം, ഹവനം എന്നിവയും എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ യോഗ പരിശീലനവും ഉണ്ടായിരിക്കും. ഇന്ന് മുതല്‍ 6 വരെ രാവിലെ തുറവൂര്‍ വിശ്വംഭരനും 7 ന് സ്വാമി ചിനാനന്ദപുരി, 8 ന് സ്വാമി വിവിക്താനന്ദ സരസ്വതി, 9 ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസമായ 10 ന് നടക്കുന്ന സമ്പൂര്‍ണ്ണ ഗീതാമന്ത്രജപ ഹവനത്തില്‍ ഭഗവത്ഗീതയിലെ 701 മന്ത്രങ്ങള്‍, 18 ഹോമകുണ്ഡങ്ങളില്‍ 18 ആചാര്യന്‍മാരുടെ നേതൃത്വത്തില്‍ ചൊല്ലി ഹവനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.