മമ്പറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് പുതിയൊരു ജനകീയ വികസന മാതൃക തയ്യാറാക്കാനും ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയാനുമായി ബിജെപി സംഘടിപ്പിച്ച എന്റെ കേരളം പരിപാടി മമ്പറത്ത് നടന്നു. സാമൂഹ്യപ്രവര്‍ത്തകരും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന അഞ്ചംഗപാനല്‍ ചര്‍ച്ച നയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കുമ്മനം രാജശേഖരന് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. പരിപാടിക്ക് ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന്, ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു, കേണല്‍ രാംദാസ്, എ.അനില്‍ കുമാര്‍, ഹാരിഫ് പൊതുവാച്ചേരി, കോ-ഓര്‍ഡിനേറ്റര്‍ വയോറ മനോഹരന്, അജേഷ് നടുവനാട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: