ഇരിട്ടി: കീഴൂര്‍ വിവേകാനന്ദ സ്വാശ്രയസംഘം അരയേക്കര്‍ സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി.രഘു വിളവെടുപ്പിനു നേതൃത്വം നല്കി. ഇവിടെ കൃഷി ചെയ്ത വെള്ളരി, പയര്‍, വെണ്ട, മത്തന്‍ തുടങ്ങിയവയുടെ വിളവെടുപ്പാണ് നടന്നത്. സ്വാശ്രയ സംഘം ഭാരവാഹികളായ എം.ശശിധരന്, കെ.നാരായണന്, വി.പ്രഭാകരന്, കെ.പി.കുഞ്ഞിനാരായണന്, എം.പ്രഭാകരന് എന്നിവരും വിളവെടുപ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: