സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി നാളെ മോദി ഉദ്ഘാടനം ചെയ്യും

Sunday 3 April 2016 10:31 pm IST

ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് ഒരുകോടി രൂപവരെ ബാങ്ക് ലോണ്‍ നല്‍കുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് നോയിഡയില്‍ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കും. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പത്തു ലക്ഷം മുതല്‍ ഒരു കോടി രൂപവെര വായ്പ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതാണ് പദ്ധതി. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും വലിയ കുതിപ്പു നല്‍കുന്നതാണ് ഈ പദ്ധതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.