കോട്ടയം: കേരള വൈശ്യക്ഷേമസഭ കോട്ടയം ജില്ലാ കണ്വന്ഷന് തിരുനക്കര ബാങ്ക് എംപ്ലോയിസ് ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് പി.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.രാമസ്വാമി പുനലൂര്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ജയരാജ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, മലയാള ബ്രാഹ്മണസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. നാരായണ ശര്‍മ്മ, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് മണിക്കുട്ടന് നമ്പൂതിരി, കെവികെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപിനാഥ് കാഞ്ചിയാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിക്കുട്ടന് ചെട്ടിയാര്‍ എന്നിവര്‍ സംസാരിച്ചു. വൈശ്യ ക്ഷേമസഭ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി.പി. ഉണ്ണികൃഷ്ണന് ഏറ്റുമാനൂര്‍(പ്രസിഡന്റ്), രാധാകൃഷ്ണന് ചെട്ടിയാര്‍ അരീപ്പറമ്പ്(സെക്രട്ടറി), രാധാകൃഷ്ണന് ചെട്ടിയാര്‍ ഭരണങ്ങാനം(ട്രഷറര്‍), ജയകൃഷ്ണന് ചെട്ടിയാര്‍ മീനടം(വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ ആനിക്കാട്( ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: