മാന്നാനം: ഭാരതീയ ജനതാപാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് ബൂത്ത് കമ്മിറ്റി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും കണ്വെന്ഷന് നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി.ബൈജു യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ തകര്‍ത്ത യുഡിഎഫ്, എല്‍ഡിഎഫ് രാഷ്ട്രീയ കക്ഷികളുടെ കപട രാഷ്ട്രീയ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ബിജെപിയോടൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തിട്ടുള്ള ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ട് കേരളഭരണം പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നും കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍.ടി.ഉണ്ണികൃഷ്ണന് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന് ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ േേഭദമില്ലാത്ത സമഗ്രവികസനത്തിന് എല്ലാവരും ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ അഡ്വ.കെ. എം.സന്തോഷ് കുമാര്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് ശിവാനന്ദന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി റജി പൊടിപാറ, അഡ്വ.ശാന്താറാം റോയി, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രതീഷ്, ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് അതിരമ്പുഴ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ് സ്വാഗതവും സജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: