ഗുവാഹതി: ആസാമിലും ബംഗാളിലും ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. കാലത്തു ആരംഭിക്കും. ആസാമില്‍ 65 മണ്ഡലത്തില്‍ 539 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. 45,95,712 വനിതാ വോട്ടര്‍മാരുള്‍പ്പെടെ 95,11,732 പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തും.
കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 48,000 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കുന്ന പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: