തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പവലിയന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് എം.ഡി ബാജു ജോര്‍ജ്. ടീകോം ലക്ഷ്യമിട്ട പോലെ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നില്ല. ഇതേക്കുറിച്ചു കമ്പനി പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ബാജു ജോര്‍ജ്. സ്മാര്‍ട്ട്സിറ്റി പദ്ധതിയിലെ ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിക്കും. 20 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
പവലിയന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്ന മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ബാജു ജോര്‍ജ് അറിയിച്ചു. സ്മാര്‍ട്ട്സിറ്റിയുമായി ചേര്‍ന്നു രാജ്യാന്തര നിലവാരമുള്ള സ്കില്‍സ് അക്കാഡമി സ്ഥാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ലോകത്ത് എവിടെ പോയാലും തൊഴില്‍ ലഭിക്കുന്ന തരത്തിലുള്ള പരിശീലനം നല്‍കും.
പരിശീലനം നേടിയവരെ സ്മാര്‍ട്ട്സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: