സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അപകടമരണം: കിഴക്കെ നടക്കാവില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Monday 4 April 2016 10:26 am IST

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
നാട്ടുകാര്‍ കിഴക്കെ നടക്കാവില്‍ റോഡ് ഉപരോധിച്ചപ്പോള്‍

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കിഴക്കെ നടക്കാവില്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞദിവസം അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പത്തുവയസുകാരന്‍ ഭഗത്‌ലാല്‍ ബസിടിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഇനിയും ഇത്തരത്തില്‍ ജീവന്‍ പൊലിയാ തിരിക്കണമെങ്കില്‍ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടണ മെന്നാവശ്യപ്പെട്ട് കിഴക്കെ നടക്കാവിലെ റസിഡന്റ്‌സ് അസോസിയേഷന്‍, നടക്കാവ് വികസന സമിതി, പൗരാവലി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇന്നലെ വൈകീട്ട് റോഡ് ഉപരോധിച്ചത്. റോഡ് വികസനം വൈകി പ്പിക്കുന്നതിനെതിരെ കുട്ടികള്‍ ബാന്‍ഡ്‌മേളവുമായി റോഡിലിറങ്ങി. അമ്മമാരടക്കമുള്ളവര്‍ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി പ്രതി ഷേധിച്ചു. കിഴക്കെ നടക്കാവില്‍ സല്‍ക്കാര ഹോട്ടലിന് മുമ്പിലാണ് ഉപരോധ സമരം സംഘ ടിപ്പിച്ചത്. എംഎല്‍എയും എംപിയും ഒളിച്ചുകളി അവസാനി പ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. റോഡിലെ നരബലി നിര്‍ത്തണം, റോഡ് വീതി കൂട്ടണം, റോഡ് വികസനത്തിനുള്ള സമരം കുട്ടികള്‍ ഏറ്റെടുക്കും, മന്ത്രിയും എംഎല്‍എയും എംപിയും അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി കളിക്കുന്നു, കിഴക്കെ നടക്കാവില്‍ അപകടത്തില്‍ മരിച്ച ഭഗത്‌ലാലിന് ആദരാഞ്ജലികള്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നത്.
കെ.പി. വിജയകുമാര്‍, എ.കെ. ആലിക്കുട്ടി, പി. ലോഹിതാ ക്ഷന്‍, എന്‍.വി. ബാബുരാജ്, നാരായണന്‍കുട്ടിനായര്‍, കെ.പി. ശിവാനന്ദന്‍, എസ്. നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 90ലധികം പേര്‍ അപകടങ്ങളില്‍ മരിക്കാനിടയായതില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും കൂട്ടുപ്രതിക ളാണെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസ്താവ നയില്‍ ആരോപിച്ചു. ശനിയാഴ്ച കിഴക്കെ നടക്കാവ് ഗവ. യു.പി. സ്‌കൂളിന് സമീപം സ്‌കൂട്ടറില്‍ ബസിടിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരന്‍ ഭഗത്‌ലാല്‍ മരിക്കുകയും അമ്മ ഷൈനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുക യും ചെയ്തിരുന്നു. ഇതിനെല്ലാം കാരണം റോഡ് വികസനം വൈകിപ്പിക്കുന്നവരാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 700 ലേറെ പേര്‍ക്ക് ഈ റോഡില്‍ അപകടത്തില്‍പെട്ട് പരിക്കേറ്റിട്ടുണ്ട്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡില്‍ കിഴക്കെ നടക്കാവ്, മലാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ഇവിടങ്ങളില്‍ റോഡിന് വീതിയും കുറവാണ്. റോഡ് വികസനത്തിനായി മൂന്നാം ഗഡുവായി മൂന്നു മാസം മുമ്പ് ലഭിച്ച 29 കോടിയില്‍ വീതികൂട്ടാന്‍ ആവശ്യമായ 2.82 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തതിനുശേഷം സര്‍ക്കാര്‍ ഭൂമിക്ക് മതില്‍കെട്ടനാണ് നാലു കോടി അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരം നേരത്തെ തന്നെ ഭൂമി ഏറ്റെടുത്ത് വാഹനഗതാഗതം സുഗമമാക്കി യിരുന്നുവെങ്കില്‍ റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയില്ലായിരുന്നു. ഏറ്റവും ഇടുങ്ങിയ ഭാഗമായ കിഴക്കെ നടക്കാവിലെ ഭൂമി വേഗത്തില്‍ ഏറ്റെടു ത്തിരുന്നെങ്കില്‍ ഇവിടുത്തെ അപകടങ്ങള്‍ കുറക്കാ മായിരുന്നു.
ഫണ്ട് വകയിരുത്തിയെങ്കിലും കിട്ടിയ ഫണ്ടിന്റെ പ്രവൃത്തി സമയബന്ധിതമായി നടപ്പാ ക്കാത്ത പദ്ധതിയുടെ ചുമതലയുള്ള മന്ത്രി ഡോ. എം.കെ. മുനീറിനും നോര്‍ത്ത് മണ്ഡലത്തിലെ റോഡ് എന്നനിലയില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എക്കും ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗതയും പ്രതിഷേധാര്‍ ഹമാണെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.