കോഴിക്കോ ട്: എന്‍ഡി എ കോഴിക്കോട് ജില്ലാ കണ്വെന്ഷന് ഇന്ന് വൈകീട്ട് 3 മണിക്ക് നളന്ദാ ഓഡിറ്റോറിയത്തില്‍ നടക്കും. മംഗലാപുരം എംപിയും ബിജെപിയുടെ കേരളാ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ നളീന്‍കുമാര്‍ കട്ടീല്‍ എംപി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും . ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.
രാജന്‍ബാബു (മുന്‍ എംഎല്‍എ, ജെഎസ്എസ്), ജോസ് ചെമ്പയില്‍ (കേരള വികാസ് കോണ്‍ഗ്രസ്), എം. മെഹബൂബ് (എല്‍ജെപി സംസ്ഥാന പ്രസിഡന്റ്), സുധീഷ് നായര്‍ (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ സ്വാഗതവും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: