സി. കെ. പത്മനാഭന്‍ കുന്ദമംഗലത്ത് പര്യടനം തുടങ്ങി

Monday 4 April 2016 10:30 am IST

കുന്ദമംഗലം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭനെ
ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പെരുവയല്‍ പഞ്ചായത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകനും, അടിയന്തിരാവസ്ഥകാലത്ത് ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി. ജയില്‍ വാസം അനുഷ്ഠിച്ച കൊളണ്ടാരി ഭാസ്‌ക്കരനില്‍ നിന്നും അനുഗ്രഹം വാങ്ങിയാണ് സി.കെ.പി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്ക്തുടക്കമിട്ടത്. ആരതി ഉഴിഞ്ഞു തിലകം ചാര്‍ത്തി യും അമ്മമാര്‍ ചേര്‍ന്ന് സി.കെ.പിയെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സി.കെ.പി. ഭാസ്‌ക്കരനെ ഷാള്‍ അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് വിവിധ വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സന്ദര്‍ശ നം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.ഹരിദാസന്‍ ജില്ലാ സംയോജക് പി.ഹരി സഹസംയോജക് ജിജിലാഷ്,മണ്ഡലം പ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍ വൈസ് പ്രസിഡന്റ് പുഷ്പാകരന്‍, കെ.സി. വത്സരാജ്, കെ. കൃഷ്ണന്‍, ബിന്ദു പെരുവയല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെഭരണം വര്‍ഷത്തെ കേരളത്തെ തകര്‍ത്തെറിഞ്ഞതായും മാറ്റം ആഗ്രഹിക്കുന്ന ജനത ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണിയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സി.കെ.പത്മനാഭന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും എന്‍ഡിഎ മുന്നണിയിലെ വിവിധ കക്ഷികളും, വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയും കുന്ദമംഗലത്തും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.