ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതന്‍ : സുഷമാ സ്വരാജ്

Monday 4 April 2016 11:03 am IST

ന്യൂദല്‍ഹി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഫാദര്‍ ടോം ജീവിച്ചിരിപ്പില്ലെന്ന് എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. തന്നെ സന്ദര്‍ശിച്ച സിബിസിഐയുടെ അഞ്ചു പ്രതിനിധികളോടാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറവിടാനാകില്ലെന്നും ഫാദറിനെ മോചിപ്പിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും മന്ത്രി പ്രതിനിധികളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെയാണ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. തെക്കന്‍ യമനിലെ ഏദനില്‍വെച്ചാണ് ഫാദറിനെ കാണാതാകുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലായിരുന്നു ഫാദര്‍ ടോം. യെമന്‍ സര്‍ക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു ഫാദര്‍ ടോം അവിടെ ജോലിക്കെത്തിയത്. മാര്‍ച്ച്‌ നാലിന് ആയുധധാരികളായെത്തിയ ഭീകരര്‍ 16ഓളം പേരെ കൊലപ്പെടുത്തിയ ശേഷം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.