മുംബൈ: ഡോളറുമായുള്ള രൂപയുടെ മൂല്യം കഴിഞ്ഞ പത്താഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഡോളറിലുള്ള നിക്ഷേപം വര്‍ധിച്ചതാണ് രൂപയ്ക്ക് താങ്ങായത്. 50.09/10 രൂപ നിരക്കിലാണ് രൂപ വ്യാപാരമവസാനിപ്പിച്ചത്. 50.31/33 രൂപ നിരക്കിലായിരുന്നു വെള്ളിയാഴ്ചത്തെ ക്ലോസിംഗ്. ദിവസത്തില്‍ രൂപയുടെ ഡോളര്‍ മൂല്യം 50.05 രൂപ വരെ ഉയര്‍ന്നിരുന്നു. നവംബര്‍ 14ന് ശേഷം ആദ്യമായാണ് ഈ നിരക്കിലെത്തുന്നത്. വരും ദിനങ്ങളില്‍ 49.20 രൂപവരെ മൂല്യം ഉയര്‍ന്നേക്കാമെന്നാണ് വിദേശ നാണ്യ വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധിയില്‍ അയവ് കാണുന്നതും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നടപടികള്‍ തുടങ്ങുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: