കല്‍പ്പറ്റ : സ്വീപ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനുമുള്ള വോട്ടുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. മൂന്ന് മണ്ഡലങ്ങളിലും ഈ വണ്ടി പര്യടനം നടത്തും. മാനന്തവാടി മണ്ഡലത്തിലാണ് ഇപ്പോള്‍ പര്യടനം നടത്തുന്നത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. വോട്ടുവണ്ടി കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പിന്റെ സന്ദേശം പരമ്പരാഗത ഗോത്രവര്‍ഗ ജനതയില്‍ കൂടുതലായി എത്തിക്കുന്നതിനായി കാട്ടുനായ്ക്ക, പണിയ ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ളറേഡിയോ സന്ദേശം തയാറായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: