മാനന്തവാടി : വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് മാനന്തവാടിയില്‍ നടന്ന കേരളാ ആദിവാസിസംഘം ജില്ലാ കണ്വെന് ഷന് കുറ്റപ്പെടുത്തി. ജില്ലയി ല്‍നിന്നുള്ള ആദിവാസി മന്ത്രിയുടെ നേതൃത്വത്തില്‍ വ്യാജപട്ടയമേളകള് സംഘടിപ്പിച്ച് ഭൂ മി അളന്നുകൊടുക്കാതെ ആദിവാസികളെ വഞ്ചിച്ചു. ആശി ക്കും ഭൂമി പദ്ധതിക്കായി അ പേക്ഷ നല്കി ഭൂരഹിതരായ ആദിവാസികള്‍ ഇപ്പോഴും ഭൂ മിക്കായി കാത്തിരിക്കുകയാണ്. ആദിവാസികളെ വഞ്ചിക്കുന്ന ഇത്തരം നിലപാടുകള്‍ അപലപനീയമാണ്. ആദിവാസിസമൂഹത്തിനെതിരെ ഉണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കു ന്നതിനെതിരെ മുഴുവന്‍ ആദിവാസി സമൂഹം രംഗത്തുവരണമെ ന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ക്കെതിരെ ശക്തമായ തിരിച്ചടി കൊടുക്കണമെന്നും കണ്‍വെ ന്ഷന് ആഹ്വാനം ചെയ്തു.
കണ്വെന്ഷന് ബിജെപി ജില്ലാപ്രസിഡണ്ട് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രഭാരി കെ.എം.പൊന്നു, പി.ആര്.വിജയന്, പാലേരി രാമന്, മാനന്തവാടി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാ സ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പാലേരി രാമന്(ജില്ലാപ്രസിഡണ്ട്), ബാബു പടിഞ്ഞാറത്തറ(ജനറല്‍സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: