ചേര്‍ത്തല: എന്‍ഡിഎ നിയോജക മണ്ഡലം നേതൃസംഗമം ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷീദ് തറയില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. അജിത്ത്, ബിഡിജെഎസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ എസ്. രാജേഷ്, പി. ജയകുമാര്‍, ഖജാന്‍ജി ഗിരീഷ്കുമാര്‍, ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, കെ. പീതാംബരന്, കുട്ടികൃഷ്ണന്, തോമസ്, എം.എസ്. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി അഡ്വ.പി.കെ. ബിനോയി (ചെയര്മാന്), എസ്. രാജേഷ്, എം. എസ്. ഗോപാലകൃഷ്ണന്, കെ. പീതാംബരന് (വൈസ് ചെയര്മാന്മാര്), നിഷീദ് തറയില്‍ (കണ്‍വീനര്‍), അരുണ്‍ കെ. പണിക്കര്‍, തോമസ്, കുട്ടികൃഷ്ണന് (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: