ചെറുകോല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തിന് ഇന്ന് തുടക്കം

Monday 4 April 2016 9:20 pm IST

ചെറുകോല്‍ :സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സപ്താഹ യജ്ഞവും വിഷു ഉല്‍സവവും ഇന്ന് മുതല്‍ 14 വരെ നടക്കും. അമൃതം ഗോപാലകൃഷ്ണന്‍ യജ്ഞാചാര്യനായിരിക്കും. കരുവാറ്റ രവീന്ദ്രന്‍, ആനാരി മോഹനന്‍, ചെറുതന ഓമനക്കുട്ടന്‍ എന്നിവര്‍ പാരായണം നടത്തും. അഞ്ചിന് മേല്‍ശാന്തി മനോജ്കുമാര്‍ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി ഏഴിന് പ്രഭാഷണം. 7ന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം, 8ന് വൈകീട്ട് 5.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 9ന് രാവിലെ 11ന് രുഗ്മിണീസ്വയംവരം, 5ന് സര്‍വൈശ്വര്യപൂജ, 10ന് രാവിലെ 11ന് കുചേലസദ്ഗതി, 11ന് 12.30ന് പഞ്ചാരിമേളം, 1ന് സമൂഹസദ്യ, 3.30ന് അവഭൃഥസ്‌നാനഘോഷയാത്ര, 8ന് നൃത്തനൃത്യങ്ങള്‍.12ന് 8ന് സംഗീതസദസ്, 13ന് രാത്രി 8ന് സംഗീതസദസ്,14ന് പത്തിന് മുണ്ടയ്ക്കല്‍ ഇല്ലത്തു നിന്നു കാവടിയാട്ടം. 10.30ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി മനോജ്കുമാര്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നവകം. 11ന് നൂറുംപാലും 12ന് കാവടി അഭിഷേകം. വൈകിട്ട് അഞ്ചിന് കാണിക്ക മണ്ഡപം ജംക്ഷനില്‍ നിന്ന് എതിരേല്‍പ്. 10.30ന് കോമഡി ഷോ. എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.