കൊച്ചി: സ്മാര്‍ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍, എംഐ 5 ഇന്ത്യയിലെത്തി. അതിശക്തമായ ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രോസസറോടുകൂടിയ ഫോണാണിത്. വില 24,999 രൂപ. ഷവോമിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 6 രാവിലെ 11 മുതല്‍ Mi.com ല്‍ പുതിയ ഫോണ്‍ ലഭിക്കും.
4 ആക്സിസ് ഒഐഎസ് കാമറ ഉള്‍പ്പെടെ ഒട്ടേറെ നൂതന സാങ്കേതികവിദ്യകള്‍ ഉള്ള എംഐ 5 സ്മാര്‍ട്ഫോണ്‍ 19 മാസം കൊണ്ടാണ് നിര്‍മിച്ചതെന്ന് ഷവോമി വൈസ് പ്രസിഡന്റ് ഹുഗോ ബാരാ പറഞ്ഞു. 3000 എംഎഎച്ച് ബാറ്ററി, 16 എംപി കാമറ, സോണി ഐഎംഎക്സ് 298 സെന്‍സര്‍, 2 മൈക്രോണ്‍ പിക്സല്‍ 4 എംപി മുന്‍കാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: