മാന്നാര്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും

Monday 4 April 2016 9:56 pm IST

കടുത്തുരുത്തി: എസ്എന്‍ഡിപി യോഗം മാന്നാര്‍ 2485-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ക ണ്‍വന്‍ഷന്‍ ആറുമുതല്‍ 10വരെ ശാഖാ ജൂബിലിഹാളില്‍ നടക്കും. ആറിനു വൈകിട്ട് 6.15ന് എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി എന്‍.കെ. രമണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.പി. കേശവന്‍ അധ്യക്ഷത വഹിക്കും. ഏഴിനു ഗുരുദേവന്റെ സങ്കല്‍പ്പകുടുംബം എന്ന വിഷയത്തില്‍ റവ. ഡോ. തോമസ് ചകരിയില്‍ ഗുരുദേവ പ്രഭാഷണം നടത്തും. ഏഴിനു വൈകുന്നേരം 6.15നു നടക്കുന്ന സംഘടനാ സമ്മേളനം എസ്എന്‍ഡിപി കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരിയില്‍ ഉദ്ഘാടനം ചെയ്യും. യോഗം ബോര്‍ഡ് അംഗം സി.എം. ബാബു അധ്യക്ഷത വഹിക്കും. ഏഴിന് അഡ്വ. കെ. എസ്. മോഹന്‍ദാസ് ഗുരുമഹിമ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എട്ടിനു വൈകിട്ട് 6.15നു നടക്കുന്ന വനിതാ സമ്മേളനം വനിതാസംഘം പ്രസിഡന്റ് സുധമോഹന്‍ ഉദ്ഘാടനം ചെയ്യും. പുഷ്പരാജു അധ്യക്ഷത വഹിക്കും. ഏഴിനു മണ്ണന്തല ദേവീസ്തവം എന്ന വിഷയത്തില്‍ പ്രീതിലാല്‍ പ്രഭാഷണം നടത്തും. ഒന്‍പതിനു വൈകിട്ട് 6.15നു നടക്കുന്ന യുവജനസമ്മേളനം എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. കെ.വി. രതീഷ് അധ്യക്ഷത വഹിക്കും. ഏഴിനു ഗുരു സാക്ഷാത് പരം ബ്രഹ്മം എന്ന വിഷയത്തില്‍ വിജയലാല്‍ പ്രഭാഷണം നടത്തും. 10ന് 6.15നു നടക്കുന്ന സമാപന സമ്മേളനം ഇ.ഡി. പ്രകാശന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മം എന്ന വിഷയത്തില്‍ രാത്രി ഏഴിനു ഡോ. ബിനോയി പ്രഭാഷണം നടത്തും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.