മോസ്കോ: റഷ്യയില്‍ വീടിനു തീപിടിച്ച് മൂന്നുകുട്ടികള്‍ അടക്കം എട്ട് പേര് വെന്തു മരിച്ചു. ടോംസ്ക് മേഖലയില്‍ പ്രാദേശിക സമയം ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. തടി ഉപയോഗിച്ച് നിര്‍മിച്ച വീടിനാണ് തീപിടിച്ചത്.
ഏഴുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമായിരുന്നു മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ വീട്ടില്‍ അതിഥിയായി എത്തിയതായിരുന്നു.
തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: