ബിജെപി പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

Tuesday 5 April 2016 11:03 pm IST


കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് കാട്ടാക്കട ജംഗ്ഷനില്‍ വോട്ടഭ്യര്‍ഥിക്കുന്നു

വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിലെ ബിജെപി പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് ഇന്നലെ കാട്ടാക്കട പങ്കജകസ്തൂരി ജംഗ്ഷനില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ നേരില്‍ കാണുവാനാണ് ആദ്യഘട്ട പ്രചാരണത്തില്‍ ലക്ഷ്യമിടുന്നത്.

കാട്ടാക്കട പട്ടണത്തെ ഇളക്കിമറിച്ചായിരുന്നു പി.കെ. കൃഷ്ണദാസിന്റെ പ്രചാരണം. സ്ഥാനാര്‍ഥി വന്നെത്തിയ ഇടങ്ങളിലെല്ലാം നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. എല്ലാ പേരോടും സ്വതസിദ്ധമായ പുഞ്ചിരിയോടെ വോട്ടഭ്യര്‍ഥന. മുതിര്‍ന്ന വോട്ടര്‍മാരോട് അനുഗ്രഹം തേടി, യുവ വോട്ടര്‍മാര്‍ക്ക് ഹസ്തദാനം നല്‍കി കൃഷ്ണദാസ് മണ്ഡലത്തില്‍ ആദ്യദിവസം തന്നെ തരംഗം സൃഷ്ടിച്ചു. ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന കൗണ്‍സിലംഗം കാട്ടാക്കട ശശി, പെരുമ്പഴുതൂര്‍ ഷിബു, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ നായര്‍, ജെ. ഹരികുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പി.കെ. കൃഷ്ണദാസ് ഇന്ന് വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന വോട്ടര്‍മാരെ കാണും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.