പള്ളുരുത്തി: ബിജെപി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി നടത്തുന്നവരെ തുറങ്കിലിലടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പരിപാടിയില്‍ പള്ളുരുത്തി സ്വദേശി കെ.ഡി. രജീവന്റെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഴിമതിക്കെതിരെ സംശുദ്ധ ഭരണമാണ് ബിജെപി ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി കെ.ഡി. ദയാപരന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്റെ കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. സജിത്കുമാര്‍, രജ്ഞിത്ത് ചന്ദ്രന് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.കെ.കെ. റോഷന് കുമാര്‍, സഹദേവന്, സുപ്രി അറക്കല്‍, വേണു കെ.ജി. പിള്ള, കെ.ബി. കാര്ത്തികേയന്, സി.ആര്. സോമന്, കെ.വി. സുനില്‍, എ.എസ്. സുശിന്‍ ബാബു, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: