കൊച്ചി: കേരളത്തിലെ കുരുന്നു ശാസ്ത്രപ്രതിഭകളെ പ്രകാശത്തിന്റെയും, പ്രകാശോര്ജ്ജത്തിന്റെയും ശാസത്രലോകത്തേക്ക് നയിക്കുന്ന ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ലൈറ്റ് (കഥഘ) ഉത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ ‘ബാല ശാസ്ത്ര വിജ്ഞാനോത്സവം’ 5 മുതല്‍ 7 വരെ കുസാറ്റില്‍ നടക്കും. 12,600ല്‍ പരം സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത്തേഴ് പ്രതിഭകള്‍ മാറ്റുരയ്ക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എന്‍ജിനിയേഴ്സ് (കഋഋഋ) എന്ന അന്താരാഷ്ട്ര സംഘടനയുടെ കേരളാ ഘടകമാണ് കുട്ടി ശാസ്ത്രകാരന്മാരെ തെരഞ്ഞെടുക്കുന്ന ഐവൈഎഫ് എന്ന മത്സരത്തിന്റെ സംഘാടകര്‍. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരളാ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവയുടെ സജീവ പിന്തുണയോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
പരിപാടികളുടെ ഉദ്ഘാടനം കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ: ലതാ ജെ. നിര്‍വ്വഹിക്കും. പ്രമുഖ ശാസ്ത്രജ്ഞരും, എന്‍ജിനീയര്‍മാരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുള്ള ശാസ്ത്ര മേഖലകളില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും പദ്ധതികള്‍ക്കും സഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: