ന്യൂദല്‍ഹി: ഐസിസിയുടെ ലോക ട്വന്റി 20 ടീം നായകനായി ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. കോഹ്ലിയെത കൂടാതെ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ മാത്രമാണ് 12അംഗ ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ടീമില്‍ ഇടമില്ല. ഇംഗ്ലണ്ടില്‍ നിന്ന് നാലും ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസില്‍ നിന്ന് രണ്ട് പേരും ഇടംപിടിച്ചു. മുന്‍ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും അടങ്ങുന്ന സംഘമാണ് ലോക ട്വന്റി 20 ടീമിനെയും ക്യാപ്റ്റന്മാരെയും തെഞ്ഞെടുത്തത്.
ടീം: വിരാട് കോഹ്ലി (നായകന്), ജേസണ്‍ റോയ്, ജോ റൂട്ട്, ജോസ് ബട്ലര്, ഡേവിഡ് വില്ലി (ഇംഗ്ലണ്്ട്), ആന്ദ്രെ റസല്‍, സാമുവല്‍ ബദ്രി (വെസ്റ്റ് ഇന്‍ഡീസ്), ഷെയ്ന് വാട്സണ് (ഓസ്ട്രേലിയ), മിച്ചല്‍ സാന്റ്നര്‍ (ന്യൂസിലാന്‍ഡ്), ഡി കോക് (ദക്ഷിണാഫ്രിക്ക), മുസ്താഫിസുര്‍ റഹ്മാന് (ബംഗ്ലാദേശ്), ആശിഷ് നെഹ്റ (ഇന്ത്യ).
അതേസമയം വനിതകളുടെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്നാരും ഇടംപിടിച്ചില്ല. ന്യൂസിലാന്‍ഡില്‍ നിന്ന് നാല് പേരും ഓസ്ട്രേലിയ, ലോകചാമ്പ്യന്മാരായ വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്ന് രണ്ടു പേര് വീതവും ടീമിലുണ്ട്. പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്നു ഒരാള്‍ വീതവും വനിതാ ലോക ഇലവനില്‍ ഇടം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: