ലാഹോര്‍: ക്യാപ്റ്റന്‍ അഫ്രീദിക്ക് പിന്നാലെ പാക് കോച്ച് വഖാര്‍ യൂനസും രാജിവെച്ചു. ലോകകപ്പിലെ പാക്കിസ്ഥാന്റെ ദയനീയ പ്രകടനമാണ് യൂനസിന്റെ രാജിയിലേക്ക് വഴിതുറന്നത്.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരം മാത്രം വിജയിച്ച പാക്കിസ്ഥാന് ബദ്ധവൈരികളായ ഇന്ത്യയോടും, ന്യൂസിലാന്‍ഡിനോടും, ആസ്ട്രേലിയയോടും പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
2010-11 കാലഘട്ടത്തില്‍ പാക്കിസ്ഥാന് കോച്ചായിരുന്ന വഖാര്‍ യൂനസ് ഒരു ഇടവേളയ്ക്കുശേഷം 2014ലാണ് രണ്ടാമതും കോച്ച് സ്ഥാനം ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: