കൊച്ചി: അടുത്ത ആഴ്ച മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്. 34 പേജുള്ള കത്തിന്റെ 21 പേജ് മാത്രമാണ് പുറത്തുവന്നത്. 13 പേജുകള്‍ ഇനിയുമുണ്ട്. അത് പുറത്തായാല്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സ്ഫോടനാത്മകമായ കാര്യങ്ങള്‍ വെളിപ്പെടുമെന്നും ബിജു പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് കത്ത് പുറത്തുവിട്ടത്.
കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനുള്ള എല്ലാ ഏര്‍പ്പാടുകളും താന്‍ ചെയ്തിട്ടുണ്ടെന്നും ബിജു പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ തല്ലിയതും താനാണെന്നും ബിജു പറഞ്ഞു. ഏത് ഭര്‍ത്താവും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂ. തന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് ഗണേഷ് കുമാറെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം സരിതയുടെ കത്ത് പുറത്തുവിട്ടതും താനാണെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: