ധ്യാനത്തിന്‌ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം

Tuesday 24 January 2012 12:16 am IST

കൊച്ചി: ധ്യാനകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും ഹിന്ദുദേവീദേവന്മാരെ ആക്ഷേപിക്കുകയും ചെയ്തതില്‍ വ്യാപക പ്രതിഷേധം. കൂനമ്മാവ്‌ ചാവറ കുര്യാക്കോസ്‌ പള്ളി പരിസരത്ത്‌ നടത്തപ്പെടുന്ന 'അഭിഷേകാഗ്നി' ധ്യാനകേന്ദ്രത്തില്‍ ഹിന്ദുദേവീദേവന്മാരെയും സര്‍പ്പ ആരാധനയെയും അവഹേളിച്ച്‌ പ്രഭാഷണം നടത്തുകയും പരിസരത്തുള്ള ചാവറ ദര്‍ശന്‍, സെന്റ്‌ ജോസഫ്‌ മുതലായ സ്കൂളിലെ കുട്ടികളെ ഹാജര്‍ രേഖപ്പെടുത്തിയതിന്‌ ശേഷമാണ്‌ പൂര്‍ണ്ണമായും ധ്യാനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തത്‌. കൊച്ചുകുട്ടികളുടെ മനസ്സില്‍ വര്‍ഗ്ഗീയതയുടെയും ഹിന്ദു, മുസ്ലീം മതവിദ്വേഷത്തിന്റെയും തീപ്പൊരി വിതറുകയും ചെയ്ത നടപടിയില്‍ ഹിന്ദുഐക്യവേദി കോട്ടുവള്ളി പഞ്ചായത്ത്‌ സമിതി ശക്തമായി പ്രതിഷേധിച്ചു. വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ മറികടന്ന്‌ വിദ്യാര്‍ത്ഥികളെ മതപരമായ ചടങ്ങില്‍ പങ്കെടുപ്പിച്ചതിനെതിരെ പ്രസ്തുത സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ ബന്ധപ്പെട്ട അധികാരികളോട്‌ ഹിന്ദുഐക്യവേദി കോട്ടുവള്ളി പഞ്ചായത്ത്‌ സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.