ആദ്യഘട്ടം: ബംഗാളില്‍ 80 %, അസമില്‍ 70%

Tuesday 5 April 2016 3:30 am IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. പശ്ചിമ ബംഗാളില്‍ 80 ശതമാനവും അസമില്‍ 70 ശതമാനവും പേര്‍ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാവോയിസ്റ്റ് മേഖലകളിലടക്കം നടന്ന പോളിങ് ഏറെക്കുറെ സമാധാനപരം. കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്‌സേന ദല്‍ഹിയില്‍ പറഞ്ഞു. 294 അംഗ ബംഗാള്‍ നിയമസഭയിലെ 18 മണ്ഡലങ്ങളിലും 126 അംഗ അസാം നിയമസഭയിലെ 65 മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ജംഗല്‍മഹലില്‍ വൈകിട്ട് നാലുവരെയായിരുന്നു പോളിങ്. അസമില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ ജനവിധി നേടിയ മജുലി, മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് മത്സരിക്കുന്ന തിറ്റബോര്‍ മണ്ഡലങ്ങളിലും ഇന്നലെയായിരുന്നു പോളിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.