കൊല്ലം: പുരാണപാരായണക്കാര്ക്ക് പഠനക്ലാസിനും പരിശീലനം നല്‍കുന്നതിനും അക്കാദമി തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. കേരളാപുരാണ പാരായണ സംഘടനയുടെ പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലക്കലില്‍ നിന്നും അന്യസംസ്ഥാന ഭക്തര്‍ക്ക് അതാതു സംസ്ഥാന നിയന്ത്രണത്തില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതുപോലെ അയല്‍സംസ്ഥാന ദേവാലയങ്ങളായ മൂകാംബിക, തിരുപ്പതി, പളനി, ഭദ്രാംഗല് എന്നിവിടങ്ങളില്‍ സ്ഥലം ലഭ്യമാക്കി നിലയ്ക്കല്‍ മാതൃകയില്‍ ദേവസ്വംബോര്‍ഡ് ഭക്തര്‍ക്ക് സൗകര്യമൊരുക്കുമെന്ന് പ്രയാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അമ്പാടിസുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശിവരാമകൃഷ്ണപിള്ള, അയത്തില്‍ തങ്കപ്പന്, സെലീനാ അശോകന്, പ്രസന്നന് ചപ്പള്ളില്, തേവലക്കര സോമന്, ജി.ആര്.കൃഷ്ണകുമാര്‍, മങ്കാട്ടുന്നൂര് പുരുഷന്‍പിള്ള, കൊയ്പ്പള്ളില്‍ രാമകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: