നാഷ്വില്‍: യുഎസിലെ ടെന്നസിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര് മരിച്ചു. കിഴക്കന്‍ ടെന്നസിയിലെ സെവീര്വില്ലിന് സമീപം പ്രദേശിക സമയം വൈകുന്നേരം 3.30നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബെല്‍ 206 ഹെലികോപ്റ്ററാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: