പുഷ്കര്‍: രാജസ്ഥാനില്‍ വിദേശവനിതയ്ക്ക് നേരെ ആക്രമണം. രാജസ്ഥാനിലെ പുഷ്കര്‍ സന്ദര്‍ശിക്കാനെത്തിയ സ്പാനിഷ് യുവതിയേയും സുഹൃത്തിനെയും പ്രദേശവാസികള്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു.
പുഷ്കറിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ബൈക്കില്‍ പോകവേയായിരുന്നു ഇരുവരും. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിച്ചത്. പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് യുവതിയേയും സുഹൃത്തിനെയും ആക്രമിച്ചത്. സംഭവത്തിനിടെ യുവതിയുടെ വസ്ത്രം സംഘം വലിച്ചുകീറി.
സ്പാനിഷ് സംഘം താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. അജ്മീറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സംഭവത്തിന്റെ ആഘാതത്തില്‍നിന്നു വിമുക്തി നേടാത്തതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: