ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ ഇന്ന് തെരഞ്ഞെടുക്കും

Tuesday 5 April 2016 2:43 pm IST

മുംബൈ: ഇന്നു മുംബൈയില്‍ ചേരുന്ന ബിസിസിഐ ഉന്നത ഉപദേശക സമിതി യോഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കും. സമിതിയില്‍ മുന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണുള്ളത്. സമിതിയുടെ പ്രഥമ പരിഗണന മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനാണ്. ഉപദേശക സമിതി ദ്രാവിഡിനോട് സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ആഗ്രഹമുണ്ടോ എന്ന കാര്യം ചോദിച്ചിരുന്നു. ദ്രാവിഡ് ടീമിന്റെ പരിശീലകനാകാന്‍ സന്നദ്ധത അറിയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യവും 2019 ലോകകപ്പ് വരെയുള്ള കരാറുമായിരിക്കും നല്‍കുകയെന്നും വൃത്തങ്ങള്‍ അറിയിച്ചത്. ട്വന്റി-20 ലോകകപ്പോടെ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നു. ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കുന്നതിനായി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നും ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.