മാണ്ഡ്യ: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാന കൊല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ യുവതിയുടെ അച്ഛനെയും അമ്മാവനെയും അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിലപാടില്‍ ആയിരുന്ന ബന്ധുക്കള്‍ മൃതദേഹം അവരുടെ ഗ്രാമമായ തിമ്മാന ഹോസൂറില്‍ അന്നുതന്നെ സംസ്കരിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോലീസ് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ ബന്ധുക്കള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
മാര്‍ച്ച് 28നാണ് വീട്ടുകാരെ എതിര്‍ത്ത് ഇരുവരും വിവാഹിതരായത്. പിന്നീട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവതിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ ഉപേക്ഷിക്കാന്‍ തയാറാതിരുന്നതോടെ യുവതിയെ അച്ഛനും ബന്ധുക്കളും കൊന്ന ശേഷം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. മോണിക്കയെ ഭീഷണിപ്പെടുത്തി ഇവര്‍ ആത്മഹത്യ കുറിപ്പ് എഴുതിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: