ഇരിട്ടി: മീത്തലെ പുന്നാട് അനധികൃത കരിങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടക വസ്ത്തുക്കള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ക്വാറി ഉടമ ഇല്ലത്തെ മൂലയിലെ നീര്‍വേലി ‘ാസ്കരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 19 ഡിറ്റനേറ്റര്‍, 6 ജലാറ്റിന്‍ സ്റ്റിക്ക്, 1 കിലോ വെടിയുപ്പ് ,തിരി എന്നിവയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇരിട്ടി എസ്ഐ കെ. സുധീര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, വാസു എന്നിവര്‍ ചേര്‍ന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി മലയോര മേഖലയിലെ വിവിധയിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്ഫോടക വസ്തുക്കള്‍ക്കായി വ്യാപകമായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: