ആലക്കോട്: മുംബൈ ഭീകരാക്രമണത്തില്‍ ശത്രുക്കളോട് സധൈര്യം പോരാടിയ കമാന്‍ഡോ മനീഷിന്റെ സാന്നിധ്യം രാജ്യത്തിനുവേണ്ടി പൊരുതിമരിച്ച ധീര ജവാന്മാരുടെ സ്മണ നിറഞ്ഞനിന്ന് അന്തരീക്ഷം. ഭാരത സൈന്യത്തിന്റെ നേട്ടങ്ങളും പോരാട്ടവീര്യവും വിളിച്ചോതുന്ന സിഡി പ്രദര്‍ശനം. ഭാരത് മാതാകീ ജയ് വിളികള്‍. ആലക്കോട് മേഖലയിലെ വിമുക്തഭടന്മാരുടെ ഹൃദയം ആവേശത്താല്‍ ജ്വലിച്ച നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് അരങ്ങം ഹിന്ദുമേളയില്‍ നടന്ന അമര്‍ജവാന്‍ പരിപാടി തിങ്ങിനിറഞ്ഞ സദസ്സിനും വേറിട്ട അനുഭവമായി.
പത്താമത് അരങ്ങം ഹിന്ദുമേളയോടനുബന്ധിച്ച് പ്രത്യേക പരിപാടിയായാണ് അമര്‍ജവാന്‍ എന്ന പേരില്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ വിമുക്തഭടന്മാരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. സിയാച്ചിനില്‍ മഞ്ഞുമലയില്പെട്ട് വീരമൃത്യുവരിച്ച സൈനികരെ പ്രത്യേകം സ്മരിച്ചു.
അജിത് രാമവര്‍മ്മ, കമാന്‍ഡോ മനീഷ്, കേണല്‍ ജോസഫ്, ശിവശങ്കരന്‍നായര്‍, മേജര്‍ രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: