കാഞ്ഞാര്‍: വാട്ടര്‍ തീം പാര്‍ക്കിന്റെ മുന്‍വശത്ത് സ്ഥാപിച്ച എല്‍ ഇ ഡി തെരുവ് വിളക്കുകളില്‍ മിക്കതും മിഴിയടച്ചു. പന്ത്രണ്ടോളം എല്‍ ഇ ഡി വിളക്കുകളാണ് റോഡരികില്‍ പാര്‍ക്കിനു സമീപം സ്ഥാപിച്ചത്.രണ്ടു ദിവസം പ്രകാശിച്ച ശേഷം മൂന്നാം നാള് ഒന്‍പത് വഴിവിളക്കുകള്‍ പണിമുടക്കി. എല്ലാ ലൈറ്റുകളും പ്രവര്‍ത്തിച്ചാല്‍ ഈ പ്രദേശം പ്രകാശപൂരിതമാകും. എന്നാല്‍ പ്രകാശം നല്കാന് തുടങ്ങിയതിന്റെ മൂന്നാം നാള് ലൈറ്റുകള്‍ മിഴി പൂട്ടിയത് ഗുണമേന്മ ഇല്ലാത്ത ലൈറ്റുകളാണ് സ്ഥാപിച്ചത് എന്ന ആരോപണം ശരിവെക്കുകയാണ്. അറക്കുളം പഞ്ചായത്താണ് എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിച്ചത്. ഇതിലൂടെ വലിയ അഴിമതി നടന്നതായി സംശയിക്കുന്നു.പ്രഭാത സവാരിക്കാര്‍ക്കും പുലര്‍ച്ചെ വിവിധ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവര്‍ക്കും വളരെ പ്രയോജനകരമായിരുന്നു എല്‍ ഇ ഡി വഴി വിളക്കുകള്‍. ദിവസങ്ങളായി മിഴി പൂട്ടിയിരിക്കുന്ന വഴി വിളക്കുകള്‍ നന്നാക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ പാര്‍ക്കിന്റെ പരിസര പ്രദേശങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ കൈയ്യടക്കുന്നു. കേടായ വിളക്കുകള്‍ മാറ്റി ഗുണമേന്മ ഉള്ളത് ഘടിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.അറക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ അശോക കവല, പന്ത്രണ്ടാം മൈല്‍, എന്നിവിടങ്ങളില്‍ വഴിവിളക്കുകള്‍ മഴിപൂട്ടിയിരിക്കുകയാണ്. രാത്രി കാലത്ത് മോഷ്ടാക്കള്‍ പ്രദേശത്ത് സൈ്വര്യ വിഹാരം നടത്താന്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് സഹായകരമായിരിക്കുകയാണ്. പ്രദേശത്ത് എത്രയും വേഗം വഴിവിളക്കുകള്‍ നന്നാക്കണെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: