കൊച്ചി: ആള് ഇന്ത്യാ ഷിപ്പ്യാര്ഡ് എംപ്ലോയീസ് ഫെഡറേഷന് ത്രൈവാര്‍ഷിക കോണ്‍ഫറന്‍സ് ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി. കെ. സജിനാരായണന്‍ ഉദ്ഘാടനംചെയ്തു. കൊച്ചി കപ്പല്‍ശാലയുടെ ഐപിഒ ഉള്‍പ്പെടെ ഏത് രീതിയിലുള്ള ഓഹരിവില്‍പ്പന നീക്കങ്ങളെയും ബിഎംഎസ് ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജഗദീശ്വര്‍ റാവു, ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍. സുകുമാര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. വി. രാജേഷ്, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, ആര്. രഘുരാജ് എന്നിവര്‍ പങ്കെടുത്തു.
കരാര്‍തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക, ഐപിഒ ഉള്‍പ്പെടെയുള്ള ഓഹരിവില്പ്പനാ നടപടികള്‍ നിര്‍ത്തിവെക്കുക, റിട്ടയര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ഇപിഎഫ്ഒക്ക് കീഴില്‍ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിക്കുന്ന സപ്പോര്‍ട്ട് സ്കീമുകള്‍ രാജ്യത്തെ പൊതുമേഖലാ കപ്പല്‍ശാലകള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ടി.എസ്. രാജീവ് (പ്രസിഡന്റ്), കാര്‍ത്തിക് കുമാര്‍, മുനിമോഹന് (വൈസ് പ്രസിഡന്റുമാര്‍), രവിരാജു. വി (ജനറല്‍ സെക്രട്ടറി), ഷിബു എസ്.ഒ, ജഗദീഷ് കൃഷ്ണ (സെക്രട്ടറിമാര്‍), കെ. കൃഷ്ണ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: