ആറളം ഫാമില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കണം: ബിഡിജെഎസ്

Tuesday 5 April 2016 8:27 pm IST

ഇരിട്ടി: വരള്‍ച്ച കൊണ്ട് ദുരിതമനുഭവിക്കുന്ന ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി കുടിവെള്ളമെത്തിക്കണമെന്നു ബിഡിജെഎസ് ആറളം ഫാം കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി കുളം നിര്‍മ്മിച്ച് ടാങ്ക് കെട്ടി പൈപ്പിട്ടതല്ലാതെ മറ്റൊരു പണിയും ഇവിടെ നടത്തിയിട്ടില്ല. ഈ മേഖലയിലുള്ളവര്‍ കുളിക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്ന കക്കുവ പുഴ വറ്റിവരണ്ടിരിക്കയാണ്. അധികാരികളുടെ അനാസ്ഥമൂലം ദുരിതം അനുഭവിക്കുകയാണ് ഇവിടുത്തെ ആദിവാസികള്‍. ഇതിനു അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് യു.സി.നാരായണന്‍ അധ്യക്ഷത വഹിച്ചു. യു.കെ.ശശി, എം.കെ.ബാബു, പി.എസ്.മധു, പനക്കല്‍ ശ്രീനിവാസന്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.