ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മൂന്ന് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റ്ചെയ്തു. ബാംഗ്ലൂര്‍ എച്ച്ആര്ആര് ലേഔട്ട് സ്വദേശികളായ യാസിര്‍ അരാഫത്ത്(23 ), സയ്യിദ് സൈബറുള്ള (24), ബാംഗ്ലൂര്‍ ശിവാജിനഗര്‍ സ്വദേശി മുജാഹിദ് (23)എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെഎ. 41 എന്‍ 5596 നമ്പര്‍ ഇന്നോവ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാവിലെ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പിടിയിലാവുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ ഇരിട്ടി പ്രിസിപ്പല്‍ എസ്ഐ സുധീര്‍ കല്ലന്, എസ്ഐ പ്രതീപന് എന്നിവരടങ്ങിയ സംഘത്തിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: