ഗുവാഹതി: മേഘാലയുടെ വിവിധ ഭാഗങ്ങളില്‍ തീവ്രതയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയിലാണ് ഭൂകമ്പം പ്രതിഫലിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ
ഭൂചലനം ആസാം, വക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചു.
കിഴക്കന്‍ ഗാരോ മലനിരയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ് സെസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. അതേസമയം ഭൂകമ്പത്തില്‍ യാതൊരുവിധത്തിലുമുള്ള നാശ നഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: