ആലപ്പുഴ: സാമൂഹിക നീതി വകുപ്പും അക്ഷയ ജില്ലാ പ്രോജക്ടും സംയുക്തമായി ആലപ്പുഴ ജില്ലയിലെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നടത്തിവരുന്ന ആധാര്‍ എന്റോള്‍മെന്റ് പുരോഗമിക്കുന്നു. 2011ലെ സെന്‍സസ് പ്രകാരം 1.33 ലക്ഷം കുട്ടികള്‍ ഉള്ള ജില്ലയില്‍ 82,000 കുട്ടികള്‍ ഇതിനോടകം എന്റോള്‍ ചെയ്തു.
ഏപ്രില്‍ അവസാനത്തോടെ ഒന്നേകാല്‍ ലക്ഷം കുട്ടികളെ ആധാറിന്റെ ഭാഗമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന്, സ്കോളര്‍ഷിപ്പുകള്‍ മുതലായ പ്രക്രിയകള്‍ക്കും ആധാര്‍ ഇനിമുതല്‍ നിര്ബന്ധമാക്കിയേക്കാവുന്ന സാഹചര്യത്തില്‍ ഇതുവരെ ആധാര്‍ അപേക്ഷ സമര്‍പ്പിക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഇപ്പോള്‍ നടക്കുന്ന എന്റോാള്‍മെന്റ് സൗകര്യം വിനിയോഗിക്കണം. ഇതിനായി ആധാര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ ആയി തെരഞ്ഞെടുത്ത ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ മതിയായ രേഖകള്‍ ഹാജരാക്കി സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.
ഐസിഡിസിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികളില്‍ സംഘടിപ്പിക്കുന്ന ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പുകള്‍ മുഖേനയും സൗജന്യമായി ആധാറിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: