തുറവൂര്‍: പോലീസ് ജീപ്പിടിച്ച് മധ്യ വയസ്ക്കയ്ക്ക് പരിക്കേറ്റു.കുത്തിയതോട് പഞ്ചായത്ത് നാലാംവാര്‍ഡില്‍ പറയകാട് കൊച്ചുവീട്ടില്‍ സരള(55)യ്ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ പാട്ടുകുളങ്ങര കവലയ്ക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. കുത്തിയതോട് പോലീസിന്റെ ജീപ്പാണ് ഇടിച്ചത്. അതേ വാഹനത്തില്‍ താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: