എസ്ഡിപിഐ അക്രമം; ബിഎംഎസ് പ്രവര്‍ത്തകന് വെട്ടേറ്റു

Tuesday 5 April 2016 9:17 pm IST

പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ എസ്ഡിപിഐ അ ക്രമം. ബിഎംഎസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബിഎംഎസ് പ്രവര്‍ത്തകനായ അരൂക്കുറ്റി പഞ്ചായത്ത് രണ്ടാംവാര്‍ഡ് ചിറ്റേഴത്ത് വീട്ടില്‍ ശരത്തിനെയാണ് തിങ്കളാഴ്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. കൊമ്പനാമുറി ജങ്ഷന് സമീപത്താണ് സംഭവം. കൊമ്പനാമുറിയില്‍ ബിഎംഎസിന്റെ ഓട്ടോ തൊഴിലാളികളുടെ പുതിയ യൂണിറ്റ് ആരംഭിച്ചതിലും ഭാരത് മാതാ കീ ജയ് മുഴക്കി ബിഎംഎസ് പതാക ഉയര്‍ത്തിയതിലുമുള്ള പ്രതികരമാണ് വധശ്രമത്തിന് കാരണം. തലയ്ക്കും കൈക്കും വെട്ടേറ്റ ശരത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ നിന്നും സംഘ വിവിധക്ഷേത്ര സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സി.ആര്‍. രാജേഷ്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.എസ്. പ്രദീപ്, കെ. ആര്‍. ജയകൃഷ്ണന്‍, വിമല്‍ രവീന്ദ്രന്‍, വി. വിജേഷ്, രാജഗോപാല്‍, ഉണ്ണികൃഷ്ണന്‍, ജി. രൂപേഷ്, കെ.എന്‍. അനീഷ്, ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. മതഭീകരവാദസംഘടനകള്‍ അരൂര്‍, അരൂക്കുറ്റി പ്രദേശങ്ങളില്‍ അടുത്തിടെയായി ശക്തിപ്രാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.