കൊച്ചി: ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ഇ.എന്‍. നന്ദകുമാര്‍, ഡോ.സുധീര്‍ ബാബു എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി വെള്ളപ്പള്ളിയെ കണ്ടത്.
ഇക്കുറി തെരഞ്ഞെടുപ്പിന് കേരളം മാറി ചിന്തിക്കുമെന്നും അഴിമതിക്കും വര്‍ഗീയതക്കും എതിരായ ജനവിധി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രൊഫ.തുറവൂര്‍ വിശ്വംഭരന് സഭയിലെത്തുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: