പാലക്കാട്: ബീഹാറിലെ നളന്ദയില്‍ നടന്ന വിദ്യാഭാരതിയുടെ അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തില്‍ സംഘടനയുടെ പുതിയ അധ്യക്ഷനായി ഡോ. ഗോവിന്ദ് പ്രസാദ് ശര്‍മ്മ (ഗ്വാളിയാര്‍), സംഘടനാ സെക്രട്ടറിയായി ജെ.എം. കാശിപതിജി (നാഗ്പൂര്‍), ജോയിന്റ് സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എന്‍.സി.ടി രാജഗോപാല്‍ (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.
നിലവില്‍ തമിഴ്നാട്, പോണ്ടിച്ചേരി, കേരളം ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്ന എന്‍.സി.ടി. രാജഗോപാലിന് അഖില ഭാരതീയ ചുമതലയും നല്‍കിയിട്ടുണ്ട്.
25 വര്‍ഷമായി വിദ്യാഭാരതിയുടെ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായ എന്‍.സി.ടി. രാജഗോപാല്‍ 15 വര്‍ഷം ഭാരതീയ വിദ്യാനികേതന്‍ കേരളയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. 2013 ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്‍ഐഒഎസിന്റെ മികച്ച സംയോജകനുള്ള മുക്തവിദ്യാദേശീയ പുരസ്ക്കാരത്തിനര്‍ഹനായി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് കരിയാട് സ്വദേശിയാണ്. അഞ്ച് വര്‍ഷം പഞ്ചാബിലുള്‍പ്പെടെ 11 വര്‍ഷം സംഘപ്രചാരകനായി പ്രവര്‍ത്തിച്ചു രാജഗോപാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: