പാലാ: രാമപുരം പിഴക് പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാസൂചിക യാത്രക്കാരെ വട്ടം കറക്കുന്നു. രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്കൂളിന് സമീപം കുറിഞ്ഞികവലയില് സ്ഥാപിച്ച ബോര്‍ഡാണ് പരിചിതരല്ലാത്ത യാത്രക്കാരെ വഴി തെറ്റിക്കുന്നത്.
കുറിഞ്ഞി ഭാഗത്തേക്ക് കാണിക്കുന്ന സൂചികയില്‍ പിഴക് എന്നും പിഴക് ഭാഗത്തേക്ക് നേരെ പോകേണ്ട പാതയ്ക്ക് കുറിഞ്ഞി എന്നും വിപരീത ദിശയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദിശാസൂചിക സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റര്‍ ദൂരം കൊണ്ട് പിഴകിലെത്താമെന്നിരിക്കെ തെറ്റായ സൂചിക കണ്ട് പോകുന്ന അപരിചിതര്‍ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇപ്പോള്‍ പിഴകിലെത്താന്. കുറിഞ്ഞി ഭാഗത്തേക്ക് പോകേണ്ടവരുടെയും സ്ഥിതി ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: